ഗൂഗിള്‍ ബസ്സില്‍ കയറിയിറങ്ങുന്ന നേരത്ത്, കനപ്പെട്ടതെന്തെങ്കിലും വിക്കിപ്പീഡിയയിലോ, ബ്ലോഗിലോ എഴുതേണ്ടതാണെന്ന് ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ചിലരൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്. എഴുതാനുള്ള പ്രശ്നം, എനിക്ക് മനസ്സിലായിടത്തോളം , 'ഞാന്‍' ഇല്ലാത്ത കാര്യങ്ങള്‍ മലയാളത്തിലെഴുതാന്‍ പറ്റുന്നില്ല. അതിന്റെ പോസിബിള്‍ കാരണം, വല്ലപ്പോഴും കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കാനും എഴുത്തെഴുതാനുമല്ലാതെ മലയാളം ഉപയോഗിച്ചിട്ടു അഞ്ചെട്ടു കൊല്ലമായി എന്നതാവാം. എന്റെ ബസ്സെല്ലാം, ഞാന്‍ കണ്ടത്, കേട്ടത്, ആലോചിച്ചത് അങ്ങനെ ഞാന്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളം = വൈയക്തികം എന്നത് മാറാന്‍, എഴുതുകയല്ലാതെ വേറെ വഴിയില്ല എന്നതും ഒരു തിരിച്ചറിവാണ് ( അല്ലേ ജനിച്ചു വീണപ്പം ഇതൊക്കെ അറിയാരുന്നോ? മലയാളത്തില്‍ വര്‍ത്താനം പറയാനും പിന്നീട് പഠിച്ചത് തന്നെ. ).
എഴുത്തുകാരിക്ക് പണ്ടേ തലയും വാലുമൊന്നും ഇല്ലാത്തത് കൊണ്ട് , ഇത് എഴുതുന്നതിനു മുന്നേ എഴുതേണ്ടിയിരുന്ന കാര്യങ്ങള്‍ പിന്നെ എപ്പഴേലും എഴുതാം. എല്ലാം എഴുതീട്ട് വൃത്തിയായി ബ്ലോഗിലിട്ടാല്‍ മതിയോ ( നടക്കില്ല ) ? വെറുതെ മനുഷ്യരെ കണ്‍ഫ്യൂഷനാക്കണോ, കണ്‍ഫ്യൂഷനാക്കുന്നതിനും ഗുണമുണ്ടോ ( അല്ലേലും എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയാനൊന്നും എനിക്കറിയില്ല. ഇങ്ങനെയും ചിലതുണ്ട് എന്ന് പറയുക എന്നല്ലേയുള്ളൂ ? ) ? എന്നൊക്കെ ആയിരം കണ്ഫ്യൂഷനുകള്‍ക്കിടയില്‍ എന്നാലിതിവിടെ കിടക്കട്ടെ എന്ന് തോന്നി.
വായനക്കാരുടെ സൗകര്യത്തിനായി, പോസ്റ്റുകള്‍ക്ക് വിഷയം തിരിച്ചു ലേബലിട്ടിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ