2012 മാർച്ച് 16, വെള്ളിയാഴ്ച
2012 മാർച്ച് 13, ചൊവ്വാഴ്ച
ബാല്‍ക്കണിയിലെ ചെമ്പരത്തി
എന്റെ മുറിയുടെ ബാല്‍ക്കണിയില്‍ ഒരു ചെമ്പരത്തിയുണ്ട്. വീട്ടില്‍ പോയപ്പോള്‍, അതിനു വെള്ളമൊഴിക്കണമെന്നു കൂട്ടുകാരിയോടു പറഞ്ഞേല്‍പ്പിക്കാന്‍ മറന്നു പോയി. രണ്ടാഴ്ച കഴിഞ്ഞു തിരിച്ചു വന്നപ്പോഴുണ്ട്, പാവം ചെടി ഇലയെല്ലാം ഉണങ്ങി നില്‍ക്കുന്നു. പെട്ടെന്നു കുറ്റബോധം തോന്നിയിട്ട്, ഇത്തിരി വെള്ളം ഒഴിച്ചപ്പോള്‍ ഇലയെല്ലാം കൊഴിഞ്ഞു പോയി. എന്നിട്ടും അതിനെ എടുത്തു കളയാന്‍ തോന്നിയില്ല. പിറ്റേന്നു മുതല്‍ ദിവസവും അര മഗ്ഗു വെള്ളം അതിനൊഴിക്കാന്‍ തുടങ്ങി. രണ്ടാഴ്ച കൊണ്ട്, ഇല കൊഴിഞ്ഞിടത്തു നിന്നെല്ലാം തളിരു പൊട്ടി. പിന്നേം ഒരു മാസം കഴിഞ്ഞ്, ഇന്നലെ എന്റെ ചെമ്പരത്തി വീണ്ടും പൂത്തു.
2012 മാർച്ച് 7, ബുധനാഴ്‌ച
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മധുരം അഥവാ, ഷീരയുടെ അനുകരണം.
റവ - ഒരു കപ്പ്.
പഞ്ചസാര - ഒരു കപ്പ്.
വെള്ളം ചേര്‍ത്ത പാല്‍ - രണ്ടു കപ്പ്.
നെയ്യ് - ഒരു സ്പൂണ്‍.
ഓപ്ഷനല്‍
--------------
ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് - കുറേശ്ശ.
ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ റവ വറുത്തു കോരി, പഞ്ചസാരയും യോജിപ്പിച്ചു വയ്ക്കുക. അതേ ചീനച്ചട്ടിയില്‍, പാല്‍ തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍, റവയും പഞ്ചസാരയും ഇട്ടിളക്കുക. വെള്ളം മുഴുവനും വറ്റുന്നതിനുമുന്നേ, നെയ്യും ചേര്‍ത്തിളക്കി (വേണമെങ്കില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കാം ) സ്റ്റൗ ഓഫ് ചെയ്തേക്കുക - തണുക്കുമ്പോള്‍ ആവശ്യത്തിനു മുറുകിയിട്ടുണ്ടാവും.
കടപ്പാട് : മൂര്‍ത്തി.

കോഴി ബിരിയാണി
കോഴിയിറച്ചി അരിഞ്ഞത് - കാല്‍ക്കിലോ.
ബസ്മതി - ഒരു ഗ്ലാസ്. ( ഇറച്ചിയും അരിയും ഏകദേശം ഒരേ അളവ് -വെയ്റ്റ്- വേണം )
സവാള - നാല്
തക്കാളി - രണ്ട്
തൈര് (പുളിയില്ലാത്തത്) - ഒരു കപ്പ്
പച്ചമുളക് - രണ്ട്
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുത്) - ഇരുപത് അല്ലി
മുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, എണ്ണ, നെയ്യ് - ആവശ്യത്തിന്
കറുവാപ്പട്ട, ഏലയ്ക്കാ, ഗ്രാമ്പൂ, ബേ ലീവ്സ്, പെരുംജീരകം, കുരുമുളക്, ജാതിപത്രി എന്നിവ ചതച്ചത്- ഇത്തിരീശ്ശെ
കഴുകി വൃത്തിയാക്കിയ കോഴിയിറച്ചിയില്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവചേര്‍ത്ത് കുഴച്ച്, മാറ്റിവയ്ക്കുക. അരി കഴുകി നികക്കെ വെള്ളത്തില്‍ കുതിര്‍ക്കുക. തക്കാളി ചെറുതായി അരിഞ്ഞ്, ചതച്ചെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചെടുക്കുക. പച്ചമുളക് കീറിവയ്ക്കുക.
സവാള, കനം കുറച്ച് നീളത്തിലരിഞ്ഞ്, നികക്കെ എണ്ണയില്‍, ബ്രൗണ്‍ നിറമാവുന്നതു വരെ വറുത്ത്, വാങ്ങി പേപ്പറില്‍ ഇട്ടു വയ്ക്കുക. അരി ഉപ്പും ചേര്‍ത്ത്, പകുതി വേവിച്ച്, വാര്‍ത്തെടുക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ചൂടാവുമ്പോള്‍ മാരിനേറ്റ് ചെയ്ത കോഴിയിറച്ചിയിട്ട്, വറുത്തെടുക്കുക.
വലിയ കുക്കറില്‍, നെയ്യ് പുരട്ടി, വറുത്ത ചിക്കന്‍, വറുത്ത സവാളയുടെ പകുതി, തെര്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മസാലകള്‍ ചതച്ചത്, ചിക്കന്‍ മസാല, ഉപ്പ്, ( ആവശ്യമെങ്കില്‍ മുളകുപൊടിയും ), ഇട്ടിളക്കി അതിനു മേലെ വേവിച്ചു വച്ചിരിക്കുന്ന അരി, അതിനുമേലെ സവാള വറുത്തത് (ബാക്കി) ഇട്ട്, അടച്ചു, ചെറുതീയില്‍ വയ്ക്കുക - വെയ്റ്റ് ഇടരുത്. ഇരുപതു മിനിറ്റിനു ശേഷം തുറന്ന്, ഇളക്കി, സള്ളാസും ചേര്‍ത്ത് കഴിക്കാം.
കടപ്പാട് : പ്രിയ റോസ്.

ക്യാരറ്റ് ഹല്‍വ
ക്യാരറ്റ് ചീകിയത് - മൂന്നു കപ്പ്
പഞ്ചസാര - ഒരു കപ്പ്
പാല്‍ - ഒന്നര കപ്പ്
നെയ്യ് - ആവശ്യത്തിന്
നട്സ്, ഏലയ്ക്ക - ഓപ്ഷനല്‍
ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാവുമ്പോള്‍, ക്യാരറ്റ് ചീകിയതിട്ടു വഴറ്റുക. പാലു ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. ഇടയ്ക്കിടെ ഇളക്കി, പാലു മുഴുവനും വറ്റിക്കുക. വീണ്ടും, കുറേശ്ശ നെയ്യ് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം (നട്സ് ചേര്‍ക്കണമെങ്കില്‍, നെയ്യില്‍ വഴറ്റി ചേര്‍ക്കുക. ഏലയ്ക്കപൊടിച്ചതും ഇപ്പോള്‍ ചേര്‍ക്കാം. ). ആവശ്യത്തിനു മുറുകുമ്പോള്‍ വാങ്ങുക.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)