ഇത് ഒരു ഇറ്ററേറ്റീവ് മാപ്പാണ്. r എന്നത്, ഒരു പരാമീറ്ററും (parameter), x എന്നത് ചരവും (variable ) ആണ്. Subscript n, n+1 എന്നിവ എത്രാമത്തെ ഇറ്ററേറ്റ് എന്നതിനെ കുറിക്കുന്നു.
r ന്റെ വാല്യൂ പൂജ്യത്തിനും നാലിനും ഇടയ്ക്കുള്ള കേസിനെക്കുറിച്ചേ ഞാനിവിടെ പറയുന്നുള്ളൂ ( ചോദ്യം ഒന്ന് - ഇതിന്റെ കാരണം കണ്ടുപിടിക്കുക ). അതു പോലെ, x ന്റെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.
സോള്‍വു ചെയ്യാന്‍ ഒരു ചെറിയ പ്രോഗ്രാം എഴുതാം.
#include
int main()
{
double x1,x0;
int i;
double r;
printf("r?\n");
scanf("%lf",&r);
printf("x0?\n");
scanf("%lf",&x0);
printf("%d\t%lf\n",0,x0);
for ( i = 1; i <= 20; i++ )
{
x1 = r*x0*(1.0-x0);
printf("%d\t%lf\n",i,x1);
x0 = x1;
}
return 0;
}
[ സി അറിയാത്തവര്‍ ക്ഷമിക്കുക. എനിക്കറിയാവുന്ന ഭാഷകള്‍, മലയാളം, ഇംഗ്ലീഷ്, സി, മുറിത്തമിഴ്, മുറിഫോര്‍ട്രാന്‍ എന്നിവയാണ്. ]
പ്രോഗ്രാം റണ്‍ ചെയ്യുന്നു. പരാമീറ്റര്‍ എന്നത്, ഡൈനമിക്കല്‍ സിസ്റ്റത്തിലേക്ക് നമ്മള്‍ കൊടുക്കുന്ന ഇന്‍പുട്ടാണ് (Any better explanations here? ). പ്രോഗ്രാം r ന്റെ മൂല്യം എത്ര വേണം എന്നു ചോദിക്കുന്നു.
r ?
0.8 (ഇത് ഞാന്‍ കൊടുത്ത ഇന്‍പുട്ട്)
ഇനിഷ്യല്‍ കണ്ടീഷനും ചോദിക്കുന്നു.
x0 ?
0.2
അപ്പോള്‍ പ്രിന്റു ചെയ്ത് ഔട്ട് പുട്ടിനെ ഒരു ടൈംസീരീസായി വരച്ചിരിക്കുന്നതാണു ചിത്രം ഒന്നില്‍
വീണ്ടും റണ്‍ ചെയ്യുന്നു.
r ?
0.8
x0 ?
0.2001
ഇതിന്റെ ഔട്ട് പുട്ടിനെ ഒരു ടൈംസീരീസായി വരച്ചിരിക്കുന്നതാണു ചിത്രം രണ്ടില്‍
വീണ്ടും
r?
1.6
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം മൂന്നില്‍ ചുവപ്പു നിറത്തില്‍
വീണ്ടും
r?
1.6
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം മൂന്നില്‍ നീല നിറത്തില്‍
വീണ്ടും
r?
3.2
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം നാലില്‍ ചുവപ്പു നിറത്തില്‍
വീണ്ടും
r?
3.2
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം നാലില്‍ നീല നിറത്തില്‍

വീണ്ടും
r?
4.0
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം അഞ്ചില്‍ ചുവപ്പു നിറത്തില്‍
വീണ്ടും
r?
4.0
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം അഞ്ചില്‍ നീല നിറത്തില്‍
ചോദ്യം രണ്ട് - എവിടെയേലും തെറ്റിയോ?





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ