എംഎസ്സിക്കു പഠിച്ച കാലത്ത്, യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ (ഹോസ്റ്റല്‍ വളപ്പില്‍തന്നെയുള്ള) ഓഫീസില്‍ നൈറ്റി ധരിച്ചു കയറാന്‍ പാടില്ലെന്നു നിയമമുണ്ടായിരുന്നു. അതിനു തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ക്യാന്റീനില്‍ കയറുന്നതിനോ, ഗ്രൗണ്ടിലോ, വഴിയിലോ നില്‍ക്കുന്നതിനോ വിരോധമില്ല - ഓഫീസിനുള്ളില്‍ പറ്റില്ല എന്നേയുള്ളൂ. അതിലും രസം, സാധാരണ മിഡിയോ ഫ്രോക്കോ രാത്രിവസ്ത്രമായി ഉപയോഗിക്കുന്ന എനിക്ക് ( വേറെ പലര്‍ക്കും ), അതിത്തിരി പിഞ്ഞിയതോ നൂലുവിട്ടതോ ആണെങ്കിലും നിരോധനം ബാധകമല്ലായിരുന്നു.
സാധാരണ നൈറ്റിപോലെ തന്നെയുള്ള, എന്നാല്‍ മുട്ടു വരെ മാത്രം ഇറക്കമുള്ള ഒരു ഫ്രോക്കുണ്ടായിര്‍ന്നു എനിക്ക്. കൂടെയുള്ള പിള്ളേരെ പ്രകോപിപ്പിക്കാനായി അതിട്ടു പലതവണ ഓഫീസില്‍ പോയിട്ടുണ്ട്. :)
സാധാരണ നൈറ്റിപോലെ തന്നെയുള്ള, എന്നാല്‍ മുട്ടു വരെ മാത്രം ഇറക്കമുള്ള ഒരു ഫ്രോക്കുണ്ടായിര്‍ന്നു എനിക്ക്. കൂടെയുള്ള പിള്ളേരെ പ്രകോപിപ്പിക്കാനായി അതിട്ടു പലതവണ ഓഫീസില്‍ പോയിട്ടുണ്ട്. :)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ