2011 ജൂലൈ 14, വ്യാഴാഴ്‌ച

ഈ ബ്ലോഗിനെക്കുറിച്ച്

ഗൂഗിള്‍ ബസ്സില്‍ കയറിയിറങ്ങുന്ന നേരത്ത്, കനപ്പെട്ടതെന്തെങ്കിലും വിക്കിപ്പീഡിയയിലോ, ബ്ലോഗിലോ എഴുതേണ്ടതാണെന്ന് ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ചിലരൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്.  എഴുതാനുള്ള പ്രശ്നം, എനിക്ക് മനസ്സിലായിടത്തോളം , 'ഞാന്‍' ഇല്ലാത്ത കാര്യങ്ങള്‍ മലയാളത്തിലെഴുതാന്‍ പറ്റുന്നില്ല. അതിന്റെ പോസിബിള്‍ കാരണം, വല്ലപ്പോഴും കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കാനും എഴുത്തെഴുതാനുമല്ലാതെ മലയാളം ഉപയോഗിച്ചിട്ടു അഞ്ചെട്ടു കൊല്ലമായി എന്നതാവാം. എന്റെ ബസ്സെല്ലാം, ഞാന്‍ കണ്ടത്, കേട്ടത്, ആലോചിച്ചത് അങ്ങനെ ഞാന്‍ നിറഞ്ഞു നില്‍ക്കുകയാണ്.  മലയാളം = വൈയക്തികം എന്നത്  മാറാന്‍,  എഴുതുകയല്ലാതെ വേറെ വഴിയില്ല എന്നതും ഒരു തിരിച്ചറിവാണ് ( അല്ലേ ജനിച്ചു വീണപ്പം ഇതൊക്കെ അറിയാരുന്നോ? മലയാളത്തില്‍ വര്‍ത്താനം പറയാനും പിന്നീട് പഠിച്ചത് തന്നെ. ). 

എഴുത്തുകാരിക്ക്  പണ്ടേ തലയും വാലുമൊന്നും ഇല്ലാത്തത് കൊണ്ട് ,  ഇത്  എഴുതുന്നതിനു മുന്നേ എഴുതേണ്ടിയിരുന്ന കാര്യങ്ങള്‍ പിന്നെ എപ്പഴേലും എഴുതാം. എല്ലാം എഴുതീട്ട്  വൃത്തിയായി ബ്ലോഗിലിട്ടാല്‍ മതിയോ  ( നടക്കില്ല ) ? വെറുതെ മനുഷ്യരെ കണ്‍ഫ്യൂഷനാക്കണോ, കണ്‍ഫ്യൂഷനാക്കുന്നതിനും ഗുണമുണ്ടോ ( അല്ലേലും എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയാനൊന്നും എനിക്കറിയില്ല. ഇങ്ങനെയും ചിലതുണ്ട് എന്ന് പറയുക എന്നല്ലേയുള്ളൂ ? ) ? എന്നൊക്കെ ആയിരം കണ്ഫ്യൂഷനുകള്‍ക്കിടയില്‍ എന്നാലിതിവിടെ കിടക്കട്ടെ എന്ന് തോന്നി.

വായനക്കാരുടെ സൗകര്യത്തിനായി, പോസ്റ്റുകള്‍ക്ക് വിഷയം തിരിച്ചു ലേബലിട്ടിട്ടുണ്ട്.

ലോജിസ്റ്റിക് മാപ്പിനെ പരിചയപ്പെടാം

ലോജിസ്റ്റിക് ഇക്വേഷന്‍



ഇത് ഒരു ഇറ്ററേറ്റീവ് മാപ്പാണ്. r എന്നത്, ഒരു പരാമീറ്ററും (parameter), x എന്നത് ചരവും (variable ) ആണ്. Subscript n, n+1 എന്നിവ എത്രാമത്തെ ഇറ്ററേറ്റ് എന്നതിനെ കുറിക്കുന്നു.
r ന്റെ വാല്യൂ പൂജ്യത്തിനും നാലിനും ഇടയ്ക്കുള്ള കേസിനെക്കുറിച്ചേ ഞാനിവിടെ പറയുന്നുള്ളൂ ( ചോദ്യം ഒന്ന് - ഇതിന്റെ കാരണം കണ്ടുപിടിക്കുക ). അതു പോലെ, x ന്റെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.

സോള്‍‌വു ചെയ്യാന്‍ ഒരു ചെറിയ പ്രോഗ്രാം എഴുതാം.

#include
int main()
{
  double x1,x0;
  int i;
  double r;
  printf("r?\n");
  scanf("%lf",&r);
  printf("x0?\n");
  scanf("%lf",&x0);
  printf("%d\t%lf\n",0,x0);
  for ( i = 1; i <= 20; i++ )
    {
      x1 = r*x0*(1.0-x0);
      printf("%d\t%lf\n",i,x1);
      x0 = x1;
    }
  return 0;
}

[ സി അറിയാത്തവര്‍ ക്ഷമിക്കുക. എനിക്കറിയാവുന്ന ഭാഷകള്‍, മലയാളം, ഇംഗ്ലീഷ്, സി, മുറിത്തമിഴ്, മുറിഫോര്‍ട്രാന്‍ എന്നിവയാണ്.  ]

പ്രോഗ്രാം റണ്‍ ചെയ്യുന്നു. പരാമീറ്റര്‍ എന്നത്, ഡൈനമിക്കല്‍ സിസ്റ്റത്തിലേക്ക്  നമ്മള്‍ കൊടുക്കുന്ന ഇന്‍പുട്ടാണ് (Any better explanations here? ). പ്രോഗ്രാം r ന്റെ മൂല്യം എത്ര വേണം എന്നു ചോദിക്കുന്നു.
r ?
0.8  (ഇത് ഞാന്‍ കൊടുത്ത ഇന്‍പുട്ട്)
ഇനിഷ്യല്‍ കണ്ടീഷനും ചോദിക്കുന്നു.
x0 ?
0.2

അപ്പോള്‍ പ്രിന്റു ചെയ്ത് ഔട്ട് പുട്ടിനെ ഒരു ടൈംസീരീസായി വരച്ചിരിക്കുന്നതാണു ചിത്രം ഒന്നില്‍







വീണ്ടും റണ്‍ ചെയ്യുന്നു.
r ?
0.8 
x0 ?
0.2001
ഇതിന്റെ ഔട്ട് പുട്ടിനെ ഒരു ടൈംസീരീസായി വരച്ചിരിക്കുന്നതാണു ചിത്രം രണ്ടില്‍


വീണ്ടും
r?
1.6
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം മൂന്നില്‍ ചുവപ്പു നിറത്തില്‍

വീണ്ടും
r?
1.6
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം മൂന്നില്‍ നീല നിറത്തില്‍


വീണ്ടും
r?
3.2
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം നാലില്‍  ചുവപ്പു നിറത്തില്‍


വീണ്ടും
r?
3.2
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം നാലില്‍ നീല നിറത്തില്‍


വീണ്ടും
r?
4.0
x0?
0.2
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം അഞ്ചില്‍ ചുവപ്പു നിറത്തില്‍


വീണ്ടും

r?
4.0
x0?
0.2001
ഔട്ട്പുട്ടിന്റെ ടൈം സീരീസ് ചിത്രം അഞ്ചില്‍ നീല നിറത്തില്‍


ചോദ്യം രണ്ട് - എവിടെയേലും തെറ്റിയോ?

2011 ജൂലൈ 9, ശനിയാഴ്‌ച

ഹൃദയം

പേരില്ലാപ്പടം

ഇരുട്ടും തീയും.

ചുഴി

കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയ പടങ്ങള്‍. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.
ഫുറിയര്‍ സീരീസ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍,  ലൂപ്പിന്റെ ഓര്‍ഡര്‍ തെറ്റിപ്പോയപ്പോള്‍ ഉണ്ടായ പടമാണ്  ഈ കലയില്‍ എന്റെ ആദ്യത്തെ അനുഭവം ( പണ്ട്, ഓര്‍ക്കുട്ടില്‍ ഇട്ടിരുന്നു. ഒരിക്കല്‍ അബദ്ധത്തില്‍ ഡിലീറ്റിപ്പോയി. ).  സീരീസിന്  of entangled loops and misplaced ifs എന്നാണുപേര്.