2011 മാർച്ച് 9, ബുധനാഴ്‌ച

രസം

പുളി - രണ്ടു നെല്ലിക്കയുടെ അത്രയും വലിപ്പത്തില്‍
രസം പൗഡര്‍ - അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – രണ്ടു ചെറിയ സ്പൂണ്‍
വെള്ളം - പാത്രം നിറയെ.

ഓപ്ഷനല്‍‌
മുരിങ്ങക്കായ - 1
തക്കാളി - 1
(തക്കാളി, മുരിങ്ങക്കായ എന്നിവ ചേര്‍ക്കുമ്പോള്‍‌ പുളി കുറയ്ക്കണം )
കറിവേപ്പില - 1
പച്ചമുളക് - 1

ചേരുവകളെല്ലാം ചേര്‍ത്തിളക്കി, തിളപ്പിച്ച് വാങ്ങുക.

താളിക്കാന്‍
---------------
എണ്ണ ചൂടായാല്‍ കടുക്, കാഞ്ഞമുളക്, ജീരകം ഇവ മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് രസത്തില്‍ ഒഴിച്ചിളക്കുക.

കടപ്പാട്: മൂര്‍ത്തി

പച്ചില ദാല്‍

തുവരപ്പരിപ്പ് - അരക്കപ്പ്
പച്ചില ( പാലക്ക്, ചീര ) - ഒരു കെട്ട്
ഉപ്പു, മഞ്ഞള്‍പ്പൊടി - ആവശ്യത്തിനു.

തുവരപ്പരിപ്പ് നാലിരട്ടി വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുക്കറില്‍ വേവിച്ചു വയ്ക്കുക. പച്ചില ഓരോ ഇലയായി എടുത്തു പുഴു ഇല്ല എന്നുറപ്പുവരുത്തി കഴുകി എടുക്കുക. വലിയ ഇലകളാണെങ്കില്‍ കുറെയെണ്ണം കൂട്ടിപ്പിടിച്ചു അരിയാം. വേവിച്ചു വച്ചിരിക്കുന്ന പരിപ്പില്‍ പച്ചിലയും ഇട്ടു വീണ്ടും തിളപ്പിക്കുക. ആവശ്യമെങ്കില്‍ വീണ്ടും വെള്ളവും ഉപ്പും ചേര്‍ക്കാം.

താളിക്കാന്‍
------------
വെളുത്തുള്ളി തൊലി കളഞ്ഞത് - ഒരു പിടി
കാഞ്ഞമുളക് - ഒന്ന്
എണ്ണ, കടുക്, ജീരകം, കായപ്പൊടി - ആവശ്യത്തിനു.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. പിന്നീട് കാഞ്ഞമുളകും, കടുകും ജീരകവും ചേര്‍ത്ത് മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് ഉടനെ തന്നെ ദാലില്‍ ചേര്‍ത്തിളക്കുക.

കുറിപ്പ്
-------
1 . പച്ചിലകള്‍ക്ക് പകരം രണ്ടു തക്കാളി മുറിച്ചത് ചേര്‍ത്തും ഉണ്ടാക്കാം.

കടപ്പാട്: മൂര്‍ത്തി, സോമു, ആര്‍തര്‍

പാവയ്ക്ക മെഴുക്കുപുരട്ടി

പാവയ്ക്ക ( പൂനയില്‍ കിട്ടുന്നതരം കടും പച്ച നിറത്തിലുള്ള കയ്പന്‍ ) - 1
സവാള ( വലുത് ) - 1
ഉപ്പു, മുളക് പൊടി, മഞ്ഞള്‍ പൊടി, എണ്ണ - ആവശ്യത്തിനു

പാവയ്ക്ക കഴുകി, നീളത്തില്‍ മുറിച്, ഉള്ളിലുള്ള കുരു കളഞ്ഞു, ചെറിയ അര്‍ത്ഥ വൃത്തങ്ങള്‍ ആയി അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്, പാവയ്ക്ക ഇട്ടു ഇളക്കി, അടച്ചു വയ്ക്കുക. ഉടനെ തന്നെ തുറന്നു, ഉപ്പു ചേര്‍ത്ത് വീടും അടക്കുക. വീണ്ടും തുറന്നു മഞ്ഞള്‍ പൊടി ചേര്‍ത്ത് അടച്ചു വയ്ക്കുക. എന്നിട്ട് സവാള വലിയ കഷണങ്ങള്‍ (cubes ) ആയി അരിഞ്ഞ് അടുപ്പിലിരിക്കുന്ന പാവയ്ക്കയില്‍ ചേര്‍ത്തിളക്കുക. വീണ്ടും അടച്ചു വയ്ക്കുക. ഇടക്കിടെ ഇളക്കണം. വെന്തോ എന്നറിയാന്‍ പാവക്ക സ്പൂണ്‍ കൊണ്ട് മുറിച്ചു നോക്കുക, മുറിഞ്ഞാല്‍ വെന്തു. അപ്പോള്‍ മുളകുപൊടിയും ചേര്‍ത്തിളക്കി ഒരു മിനിറ്റ് അടച്ചു വയ്ക്കുക.

കടപ്പാട്: മൂര്‍ത്തി