2011 ഏപ്രിൽ 27, ബുധനാഴ്‌ച

ബീറ്റ്‌‌റൂട്ട് മെഴുക്കുപുരട്ടി

ബീറ്റ്റൂട്ട് - കാല്‍ കിലോ
പച്ചമുളക് - രണ്ട്
സവാള – ഒന്ന് (വലുത്)
മഞ്ഞള്‍പ്പൊടി, ഉപ്പ്, പച്ചവെള്ളം, എണ്ണ - ആവശ്യത്തിന്

ബീറ്റ്‌‌റൂട്ട്, തൊലികളഞ്ഞ് കഴുകി ചെറുതായി അരിയുക. അരിഞ്ഞ പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, സവാള വലുതായി അരിഞ്ഞത്  എന്നിവ ചേര്‍ത്ത് ബീറ്റ്‌‌റൂട്ട് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാവുമ്പോള്‍ കടുകും ജീരകവും ചേര്‍ക്കുക. ഇതിലേക്ക്, വേവിച്ചു വച്ചിരിക്കുന്ന ബീറ്റ്‌‌റൂട്ടും ചേര്‍ത്ത് രണ്ടുമിനിട്ട് അടച്ചു വച്ചതിനു ശേഷം അടുപ്പില്‍ നിന്നു വാങ്ങാം.

കുറിപ്പുകള്‍‌
1. ക്യാരറ്റും ഇതുപോലെ പാകപ്പെടുത്താം