2011 സെപ്റ്റംബർ 28, ബുധനാഴ്‌ച

ന്യൂട്ടണും ഗ്രാവിറ്റിയും നോര്‍മ്മല്‍ ഫോഴ്സും - ഒരു സം‌വാദം

ബയോളജിസ്റ്റ് : ഒരു ആപ്പിളില്‍ ഭൂമി കൊടുക്കുന്ന ഫോഴ്സ് എത്ര ന്യൂട്ടണാ?
ഞാന്‍ (പത്താം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥി ): ന്യൂട്ടനാണോ ഫോഴ്സിന്റെ യൂണിറ്റ് ? ഇതൊക്കെ ഡൈമന്‍ഷന്‍ലെസായി ഫോര്‍മുലേറ്റു ചെയ്തൂകൂടേ ?
...
ബയോ: ദേ ഈ പുസ്തകം മേശപ്പുറത്തിരിക്കുന്നു. ഇതിലെ ഗ്രാവിറ്റേഷനല്‍ ഫോഴ്സ് mg.
F = ma, പക്ഷേ ഈ പുസ്തകം അനങ്ങുന്നില്ല. അപ്പോള്‍ a = 0. അതുകൊണ്ട്, F = 0. അപ്പം ഗ്രാവിറ്റിയെന്തിയേ ?
ഞാന്‍ : ഓ അതോ, പുസ്തകം മേശപ്പുറത്തിരിക്കുന്നതുകൊണ്ടാണ്. മേശ മുകളിലേക്ക് ഒരു ഫോഴ്സ് കൊടുക്കുന്നുണ്ട്, mg തന്നെ. നോര്‍മല്‍ ഫോഴ്സെന്നോ മറ്റോ ആണു പേര്.
ബയോ : മേശക്കെങ്ങനെയറിയാം ഗ്രാവിറ്റിക്ക് ഓപ്പസിറ്റായി ഫോഴ്സുകൊടുക്കണമെന്ന് ?
ഞാന്‍ : എനിക്കറിഞ്ഞുകൂടാ.
...
ഞാന്‍ : അതേ, പുസ്തകം ഒരു സ്പ്രിങ്ങിന്റെ മോളിലാ ഇരിക്കുന്നതെന്നു വിചാരിക്കൂ.
ബയോ : സ്പ്രിങ്ങെന്നു വച്ചാല്‍ ?
ഞാന്‍ : ആറ്റങ്ങള്‍ തമ്മിലുള്ള ബോണ്ട് ആയിരിക്കണം. റിജിഡ് ബോഡികളേ നോര്‍മല്‍ ഫോഴ്സ് കൊടുക്കാറുള്ളൂ.

ഡ്രസ് കോഡ്

എംഎസ്സിക്കു പഠിച്ച കാലത്ത്, യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ (ഹോസ്റ്റല്‍ വളപ്പില്‍തന്നെയുള്ള) ഓഫീസില്‍ നൈറ്റി ധരിച്ചു കയറാന്‍ പാടില്ലെന്നു നിയമമുണ്ടായിരുന്നു. അതിനു തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ക്യാന്റീനില്‍ കയറുന്നതിനോ, ഗ്രൗണ്ടിലോ, വഴിയിലോ നില്‍ക്കുന്നതിനോ വിരോധമില്ല - ഓഫീസിനുള്ളില്‍ പറ്റില്ല എന്നേയുള്ളൂ. അതിലും രസം, സാധാരണ മിഡിയോ ഫ്രോക്കോ രാത്രിവസ്ത്രമായി ഉപയോഗിക്കുന്ന എനിക്ക് ( വേറെ പലര്‍ക്കും ), അതിത്തിരി പിഞ്ഞിയതോ നൂലുവിട്ടതോ ആണെങ്കിലും നിരോധനം ബാധകമല്ലായിരുന്നു.

സാധാരണ നൈറ്റിപോലെ തന്നെയുള്ള, എന്നാല്‍ മുട്ടു വരെ മാത്രം ഇറക്കമുള്ള ഒരു ഫ്രോക്കുണ്ടായിര്‍ന്നു എനിക്ക്. കൂടെയുള്ള പിള്ളേരെ പ്രകോപിപ്പിക്കാനായി അതിട്ടു പലതവണ ഓഫീസില്‍ പോയിട്ടുണ്ട്. :)