2012 മാർച്ച് 7, ബുധനാഴ്‌ച

എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മധുരം അഥവാ, ഷീരയുടെ അനുകരണം.

റവ - ഒരു കപ്പ്.
പഞ്ചസാര - ഒരു കപ്പ്.
വെള്ളം ചേര്‍ത്ത പാല്‍ - രണ്ടു കപ്പ്.
നെയ്യ് - ഒരു സ്പൂണ്‍.

ഓപ്ഷനല്‍
--------------
ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് - കുറേശ്ശ.

ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ റവ വറുത്തു കോരി, പഞ്ചസാരയും യോജിപ്പിച്ചു വയ്ക്കുക. അതേ ചീനച്ചട്ടിയില്‍, പാല്‍ തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍, റവയും പഞ്ചസാരയും ഇട്ടിളക്കുക. വെള്ളം മുഴുവനും വറ്റുന്നതിനുമുന്നേ, നെയ്യും ചേര്‍ത്തിളക്കി (വേണമെങ്കില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കാം ) സ്റ്റൗ ഓഫ് ചെയ്തേക്കുക - തണുക്കുമ്പോള്‍ ആവശ്യത്തിനു മുറുകിയിട്ടുണ്ടാവും.

കടപ്പാട് : മൂര്‍ത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ