കോഴിയിറച്ചി അരിഞ്ഞത് - കാല്‍ക്കിലോ.
ബസ്മതി - ഒരു ഗ്ലാസ്. ( ഇറച്ചിയും അരിയും ഏകദേശം ഒരേ അളവ് -വെയ്റ്റ്- വേണം )
സവാള - നാല്
തക്കാളി - രണ്ട്
തൈര് (പുളിയില്ലാത്തത്) - ഒരു കപ്പ്
പച്ചമുളക് - രണ്ട്
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുത്) - ഇരുപത് അല്ലി
മുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, എണ്ണ, നെയ്യ് - ആവശ്യത്തിന്
കറുവാപ്പട്ട, ഏലയ്ക്കാ, ഗ്രാമ്പൂ, ബേ ലീവ്സ്, പെരുംജീരകം, കുരുമുളക്, ജാതിപത്രി എന്നിവ ചതച്ചത്- ഇത്തിരീശ്ശെ
കഴുകി വൃത്തിയാക്കിയ കോഴിയിറച്ചിയില്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവചേര്‍ത്ത് കുഴച്ച്, മാറ്റിവയ്ക്കുക. അരി കഴുകി നികക്കെ വെള്ളത്തില്‍ കുതിര്‍ക്കുക. തക്കാളി ചെറുതായി അരിഞ്ഞ്, ചതച്ചെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചെടുക്കുക. പച്ചമുളക് കീറിവയ്ക്കുക.
സവാള, കനം കുറച്ച് നീളത്തിലരിഞ്ഞ്, നികക്കെ എണ്ണയില്‍, ബ്രൗണ്‍ നിറമാവുന്നതു വരെ വറുത്ത്, വാങ്ങി പേപ്പറില്‍ ഇട്ടു വയ്ക്കുക. അരി ഉപ്പും ചേര്‍ത്ത്, പകുതി വേവിച്ച്, വാര്‍ത്തെടുക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ചൂടാവുമ്പോള്‍ മാരിനേറ്റ് ചെയ്ത കോഴിയിറച്ചിയിട്ട്, വറുത്തെടുക്കുക.
വലിയ കുക്കറില്‍, നെയ്യ് പുരട്ടി, വറുത്ത ചിക്കന്‍, വറുത്ത സവാളയുടെ പകുതി, തെര്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മസാലകള്‍ ചതച്ചത്, ചിക്കന്‍ മസാല, ഉപ്പ്, ( ആവശ്യമെങ്കില്‍ മുളകുപൊടിയും ), ഇട്ടിളക്കി അതിനു മേലെ വേവിച്ചു വച്ചിരിക്കുന്ന അരി, അതിനുമേലെ സവാള വറുത്തത് (ബാക്കി) ഇട്ട്, അടച്ചു, ചെറുതീയില്‍ വയ്ക്കുക - വെയ്റ്റ് ഇടരുത്. ഇരുപതു മിനിറ്റിനു ശേഷം തുറന്ന്, ഇളക്കി, സള്ളാസും ചേര്‍ത്ത് കഴിക്കാം.
കടപ്പാട് : പ്രിയ റോസ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ