2012 മാർച്ച് 7, ബുധനാഴ്‌ച

ക്യാരറ്റ് ഹല്‍‌വ

ക്യാരറ്റ് ചീകിയത് - മൂന്നു കപ്പ്
പഞ്ചസാര - ഒരു കപ്പ്
പാല്‍ - ഒന്നര കപ്പ്
നെയ്യ് - ആവശ്യത്തിന്
നട്സ്, ഏലയ്ക്ക - ഓപ്ഷനല്‍

ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാവുമ്പോള്‍, ക്യാരറ്റ് ചീകിയതിട്ടു വഴറ്റുക. പാലു ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. ഇടയ്ക്കിടെ ഇളക്കി, പാലു മുഴുവനും വറ്റിക്കുക. വീണ്ടും, കുറേശ്ശ നെയ്യ് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം (നട്സ് ചേര്‍ക്കണമെങ്കില്‍, നെയ്യില്‍ വഴറ്റി ചേര്‍ക്കുക. ഏലയ്ക്കപൊടിച്ചതും ഇപ്പോള്‍ ചേര്‍ക്കാം. ). ആവശ്യത്തിനു മുറുകുമ്പോള്‍ വാങ്ങുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ