തുവരപ്പരിപ്പ് - അരക്കപ്പ്
പച്ചില ( പാലക്ക്, ചീര ) - ഒരു കെട്ട്
ഉപ്പു, മഞ്ഞള്‍പ്പൊടി - ആവശ്യത്തിനു.
തുവരപ്പരിപ്പ് നാലിരട്ടി വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുക്കറില്‍ വേവിച്ചു വയ്ക്കുക. പച്ചില ഓരോ ഇലയായി എടുത്തു പുഴു ഇല്ല എന്നുറപ്പുവരുത്തി കഴുകി എടുക്കുക. വലിയ ഇലകളാണെങ്കില്‍ കുറെയെണ്ണം കൂട്ടിപ്പിടിച്ചു അരിയാം. വേവിച്ചു വച്ചിരിക്കുന്ന പരിപ്പില്‍ പച്ചിലയും ഇട്ടു വീണ്ടും തിളപ്പിക്കുക. ആവശ്യമെങ്കില്‍ വീണ്ടും വെള്ളവും ഉപ്പും ചേര്‍ക്കാം.
താളിക്കാന്‍
------------
വെളുത്തുള്ളി തൊലി കളഞ്ഞത് - ഒരു പിടി
കാഞ്ഞമുളക് - ഒന്ന്
എണ്ണ, കടുക്, ജീരകം, കായപ്പൊടി - ആവശ്യത്തിനു.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. പിന്നീട് കാഞ്ഞമുളകും, കടുകും ജീരകവും ചേര്‍ത്ത് മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് ഉടനെ തന്നെ ദാലില്‍ ചേര്‍ത്തിളക്കുക.
കുറിപ്പ്
-------
1 . പച്ചിലകള്‍ക്ക് പകരം രണ്ടു തക്കാളി മുറിച്ചത് ചേര്‍ത്തും ഉണ്ടാക്കാം.
കടപ്പാട്: മൂര്‍ത്തി, സോമു, ആര്‍തര്‍